09:14pm 15 October 2026
NEWS
ക്രിസ്തുമസിനെ വരവേൽക്കാൻ പന്ത്രണ്ട് ഇനം കേക്കുമായി നവ്യ ബേക്ക് ഷോപ്പ്
15/10/2026  07:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്രിസ്തുമസിനെ വരവേൽക്കാൻ പന്ത്രണ്ട് ഇനം കേക്കുമായി നവ്യ ബേക്ക് ഷോപ്പ്
HIGHLIGHTS

നവ്യ ബേക്ക് ഷോപ്പിൻ്റെ കേക്ക് മിക്സിംഗ് ആഘോഷം നവ്യ ഹോമിൽ ചലച്ചിത്ര താരം മിയ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർമാരായ മരിയ, റോസ്, എലിസബത്ത് തുടങ്ങിയവർ സമീപം

കൊച്ചി: ക്രിസ്തുമസിനെ വരവേൽക്കാൻ പന്ത്രണ്ട് ഇനം കേക്കുമായി നവ്യ ബേക്ക് ഷോപ്പ്. നവ്യയുടെ കേക്ക് മിക്സിംഗ് ആഘോഷം നവ്യ ഹോമിൽ നടന്നു. ചലച്ചിത്ര താരം മിയ ജോർജ് കേക്ക് മിക്സിംഗ് ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ഡാർക്ക്, മിൽക്ക് ചെക്ലേറ്റുകൾ പുറത്തിറക്കി. നവ്യ ബേക്ക് ഷോപ്പ് മാനേജിംഗ് ഡയറക്ടർ ബിജു, ഡയറക്ടർമാരായ ജിജി, മരിയ, റോസ്, എലിസബത്ത് തുടങ്ങിയവർ പങ്കെടുത്തു.

റിച്ച് പ്ലം, ട്രഡീഷണൽ പ്ലം, സെലിബ്രേഷൻ, ഫിയസ്റ്റ, ഇംഗ്ലീഷ് ഫ്രൂട്ട് കേക്ക്, ജാഗറി മില്ലറ്റ്, എഗ്ഗ്ലസ് പ്ലം, വൈറ്റ് പ്ലം, ഷുഗർ ഫ്രീ പ്ലം, ചോക്കലേറ്റ് ഫ്രൂട്ട് കേക്ക്, റോയൽ ഐസിംഗ്, റം ആൻ്റ് റൈസിൻ എന്നിവയാണ് നവ്യയുടെ ക്രിസ്തുമസ് സ്പെഷ്യൽ കേക്കുകൾ.

പ്രകൃതിദത്ത നിറങ്ങളും ഫ്ലേവറുകളും ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ കേരളത്തിൽ ആദ്യമായി രംഗത്തിറക്കിയ നവ്യ ബേക്ക് ഷോപ്പ് ഗുണമേന്മയ്ക്കും ശുചിത്വത്തിനുമാണ് മുൻഗണന നൽകുന്നത്.യൂറോപ്യൻ നിലവാരത്തിലുള്ള പാസ്ചറൈസ് ചെയ്ത ലിക്വിഡ് എഗ്, മികച്ച ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ലക്ഷ്യം.പ്രിസർവേറ്റീവുകൾ ചേർക്കാതെയുള്ള ഉൽപ്പന്നനിർമാണത്തിനാണ് പ്രാധാന്യം നൽകുന്നത്. മികച്ച ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്‌സും ഫാർമസ്യൂട്ടിക്കൽ ഗ്രേഡിലുള്ള പഞ്ചസാരയും ഉൽപ്പന്നനിർമാണത്തിന് ഉപയോഗിക്കുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പേപ്പറുകളും പാക്കിങ് സാമഗ്രികളുമാണ് ഉൽപ്പന്നങ്ങൾ പൊതിയുന്നതിനായി ഉപയോഗിക്കുന്നത്.

ട്രാൻസ് ഫാറ്റ് രഹിത കൊഴുപ്പുകളുടെ ഉപയോഗവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം ശുചിത്വത്തിനും പ്രത്യേക പരിഗണന നൽകുന്നു. കേരളത്തിൽ ഫൈവ് സ്റ്റാർ ശുചിത്വ റേറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബേക്കറിയെന്ന പ്രത്യേകതയും നവ്യയ്ക്കുള്ളതാണ്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img